ന്യൂഡല്‍ഹി: ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ക്ക് സഹായവുമായി അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. അവസാന ഘട്ട ലാന്‍ഡിങ്ങിനിടെ 2.1 കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡറിന്റെ ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമായത്. ലാന്‍ഡറിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് ആശയ വിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞര്‍.
നാസയുടെ ഡീപ് സ്പേസ് നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലാന്‍ഡറിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ ഐഎസ്ആര്‍ഒയുമായി ധാരണയിലെത്തിയതായി നാസ വ്യക്തമാക്കി. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി റേഡിയോ സിഗ്നലുകള്‍ ചാന്ദ്രോപരിതലത്തിലേക്ക് അയച്ച് ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് നാസ വക്താവ് അറിയിച്ചു. കാലിഫോര്‍ണയയിലെ ഡിഎസ്എന്‍ സ്റ്റേഷനില്‍ നിന്ന് ലാന്‍ഡറിലേക്ക് റേഡിയോ സിഗ്നല്‍ അയച്ചതായി ബഹിരാകാശ ശാസത്രജ്ഞനായ സ്കോട്ട് ടില്ലി സ്ഥിരികരിച്ചു.
#ISRO Chairman Dr K Sivan says, the powered descent of the lander Vikram has been normal till reaching the altitude of 2.51 km. Subsequently, the communication from the Lander was lost. The reason is being analysed.#Chandrayaan2 pic.twitter.com/p5uqsttgH4
— All India Radio News (@airnewsalerts) September 6, 2019
12 കിലോവാട്സ് ആവൃത്തിയുള്ള ഡിഎസ്എന്‍ 24 റേഡിയോ സിഗ്നലുകള്‍ വിക്രം ലാന്‍ഡറെ പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് നിഗമനം. ചന്ദ്രോപരിതലത്തിലേക്കാണ് ഈ സിഗ്നലുകള്‍ അയക്കുന്നത്. വിക്രം ലാന്‍ഡറിനെ കണ്ടെത്തിയ മേഖലയിലേക്കാണ് അതിശക്തമായ സിഗ്നലുകള്‍ തുടരെ അയച്ചു കൊണ്ടിരിക്കുന്നത്. റേഡിയോ റിഫളക്ടറായി പ്രവര്‍ത്തിച്ച് ചന്ദ്രന് അവിടെയെത്തുന്ന സിഗ്നലുകളുടെ ഒരു ചെറിയ ഭാഗം തിരികെ അയയ്ക്കും. ഈ സിഗ്നലുകളില്‍ നിന്ന് നിലവിലെ സ്ഥിതിഗതി മനസിലാക്കാന്‍ സഹായമാകുമെന്നാണ് ടില്ലി പറയുന്നത്.
പതിനാലു ദിവസങ്ങള്‍ക്കുള്ളില്‍ വിക്രം ലാന്‍ഡറുമായി ആശയവിനിമയം സാധിക്കാന്‍ കഴിയണം. ഇതിനുളളില്‍ ലാന്‍ഡറുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ലാന്‍ഡര്‍ എന്നന്നേക്കുമായി നിശ്ചലമാകും. ഇതോടെ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പര്യവേഷണം ഭാഗിക പരാജയമായി മാറും. അതിനാല്‍ ചന്ദ്രോപരിതലത്തിലേക്ക് നിരന്തരമായി സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ്.
#WATCH PM Narendra Modi: We will rise to the occasion and reach even newer heights of success. To our scientists I want to say- India is with you. You are exceptional professionals who have made an incredible contribution to national progress. #Chandrayaan2 pic.twitter.com/0378MUcHuv
— ANI (@ANI) September 7, 2019
ലക്ഷ്യം എത്തിപ്പിടിക്കാന്‍ വെറും 2.1 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴായിരുന്നു കാര്യങ്ങള്‍ കൈവിട്ടു പോയത്. 2.1 കിലോമീറ്റര്‍ വരെ ലാന്‍ഡറിന്റെ പ്രവര്‍ത്തനം സാധാരണ രീതിയിലായിരുന്നെന്നും അതിനു ശേഷമാണ് ബന്ധം വിട്ടുപോയതെന്നും ഐഎസ്ആര്‍ഓ ചെയര്മാന് കെ ശിവന് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 70 വിദ്യാര്‍ഥികളും ചരിത്ര നിമിഷത്തിന് സാക്ഷികളാകാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ എത്തിയിരുന്നു. ലാന്‍ഡറിന്റെ ബന്ധം നഷ്ടമായെന്ന് ബോധ്യമായതോടെ വിഷമിച്ച ശാസ്ത്രജ്ഞര്‍ക്കൊപ്പം പൂര്‍ണ പിന്തുണയുമായാണ് പ്രധാനമന്ത്രി ഒപ്പം നിന്നത്. പ്രധാനമന്ത്രിയോടൊപ്പം രാജ്യവും ശാസത്രജ്ഞര്ക്കൊപ്പം നില്‍ക്കുകയായിരുന്നു.