കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ ഫ്ലാറ്റുടമകള്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കടഹര്‍ജി നല്‍കും. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണിത്. അതേസമയം, സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും ഫ്ലാറ്റ് ഉടമകള്‍ നിവേദനം നല്കാന് തീരുമാനിച്ചു.
അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ക്ക് നഗരസഭ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. സുപ്രീംകോതിയില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. അതേസമയം, ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമരം ശക്തമായ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കലിന്തി എതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഉടമകള്‍. സാമാന്യ നീതിക്കെതിരായ നഗരസഭയുടെ നടപടിയെ ചോദ്യം ചെയ്താണ് റിട്ട് ഹർജി സമര്‍പ്പിക്കുന്നത്.