ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകള്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് നടപടി ആരംഭിച്ചു. നടപടിയുടെ ഭാഗമായി മകള്‍ ഐശ്വര്യയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സംഘം ചോദ്യം ചെയ്യും. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഡല്‍ഹി ഖാന് മാര്‍ക്കറ്റിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്താണ് ചോദ്യംചെയ്യല്‍. ശിവകുമാര്‍ രൂപീകരിച്ച എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ നിലവിലെ ട്രസ്റ്റിയാണ് ഐശ്വര്യ. ശിവകുമാറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ഐശ്വര്യയും ട്രസ്റ്റും തമ്മിലെ ബന്ധം വ്യക്തമാകുന്നത്.ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിനായി മകളെ ചോദ്യം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ട്രസ്റ്റിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളാണ് സംഘം പ്രധാനമായും അന്വേഷിക്കുക. കൂടാതെ 2017ല്‍ ബിസിനസ് ആവശ്യത്തിനായി ഇരുവരും നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ വിവരങ്ങളും ചോദ്യചെയ്യലില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.