India

ജീവനക്കാരിയോട് മോശമായി പെരുമാറി; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഛത്തീസ് ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനോദ് ചന്ദ്രകര്‍ ആണ് എയര്‍ ഇന്ത്യ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചു. സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവം.

റായ്പൂറില്‍നിന്നും റാഞ്ചിയിലേക്കുളള എയര്‍ ഫ്‌ലൈറ്റ് 91-728 ലായിരുന്നു എംഎല്‍എ യാത്ര ചെയ്യേണ്ടിയിരുന്നത്. വൈകിയെത്തിയ എംഎല്‍എയെ ജീവനക്കാരി വിമാനത്തില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ എയര്‍ ഇന്ത്യ ജീവനക്കാരിയോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്‌തെന്നായിരുന്നു ആരോപണം.

വിമാനം പുറപ്പെട്ടതിനു പിന്നാല ചെക്ക് ഇന്‍ ഏരിയയില്‍ എത്തിയ എംഎല്‍എ ജീവനക്കാരിയോട് ഉച്ചത്തില്‍ കയര്‍ക്കുകയായിരുന്നു. പൊതുജനമധ്യത്തില്‍ വച്ച് ജീവനക്കാരിയെ അസഭ്യം പറയുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. താന്‍ കോണ്‍ഗ്രസ് എംഎല്‍എയാണെന്ന് പറഞ്ഞാണ് അദ്ദേഹം അധിക്ഷേപിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് ജീവനക്കാരിക്ക് അദ്ദേഹം എംഎല്‍എയാണെന്ന് മനസിലായതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

അതേസമയം, എയര്‍ ഇന്ത്യ ജീവനക്കാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും അവര്‍ തന്റെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു. തെറ്റ് ആരുടെ ഭാഗത്താണെന്ന് മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

350 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close