ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ സൈന്യം തയ്യാറാണ്.
കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷിയുടെ പ്രസ്താവന കേട്ട ശേഷം ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. കശ്മീര്‍ ഇന്ത്യയുടെതാണ്. ഇതാണ് സത്യവും യാഥാര്ത്ഥ്യവുമെന്നും അദ്ദേഹം പറഞ്ഞു.
30 വര്‍ഷങ്ങളായി കശ്മീര്‍ ജനത ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീര്‍ ഇന്ത്യയുമായി സമന്വയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.