ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വയിലേക്ക് ട്രക്കില്‍ ആയുധങ്ങള്‍ കടത്തുന്നതിനിടെ പിടിയിലായ പ്രതികള്‍ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ്. ജെയ് ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ഇവര്‍ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് കത്വാ പോലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ പറഞ്ഞു.
ട്രക്കില്‍ നിന്നും ആറ് എകെ 47 തോക്കുകള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ രണ്ട് എകെ 56 തോക്കുകളും, നാല് എകെ 47 തോക്കുകളും, 180 ഓളം വെടിയുണ്ടകളും ആറ് മാഗസീനുകളും ട്രക്കില്‍ നിന്നും കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഇന്ന് രാവിലെയായിരുന്നു കത്വയിലേക്ക് ആയുധങ്ങള്‍ കടത്തുന്നതിനിരെ ജമ്മു പഞ്ചാബ് അതിര്‍ത്തിയില്‍ വെച്ച് ട്രക്ക് പോലീസ് പിടികൂടിയത്. കത്വയിലേക്ക് ആയുധങ്ങള്‍ കടത്തുന്നതായി നേരത്തെ തന്നെ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടികൂടിയത്.