India

കോടിക്കണക്കിന് രൂപ ചിദംബരം കൈക്കൂലി വാങ്ങിയിരുന്നു; തുഷാര്‍ മേത്ത

ന്യൂഡല്‍ഹി: പി ചിദംബരം അഴിമതി നടത്തിയിരുന്നുവെന്നും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്നും സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബരത്തിന് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും ജയിലില്‍ കുടുംബ സന്ദര്‍ശനത്തിന് അധിക സമയവും അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസമാണ് ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിബിഐ കേസില്‍ ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സംബന്ധിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 14 ദിവസത്തേക്കാണ് ചിദംബരത്തെ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചത്.

ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ വസതിയില്‍ നിന്നും സിബിഐ അറസ്റ്റു ചെയ്തത്. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതിയുടെ ഉത്തരവനുസരിച്ച് ഈ മാസം 19 വരെയാണ് ചിദംബരം തീഹാര്‍ ജയിലില്‍ കഴിയേണ്ടത്.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close