ലക്നൗ: ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ സ്ഫോടനം. ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ട്രക്ക് വാല്‍വ് ചോര്‍ന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് കെ ഭഗത് വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ സേനയും വ്യോമസേനയും അഗ്നി ശമന സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.