തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പൂജപ്പുര സ്വദേശിയായ ശ്രീനിവാസനെയാണ് സുഹൃത്തുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. തമ്പാനൂരിലെ ബോബന് പ്ലാസ ഹോട്ടലിലായിരുന്നു സംഭവം.
ഇന്ന് രാവിലെയാണ് ശ്രീനിവാസനും സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരും ചേര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് മൂവരും ഒരുമിച്ചിരുന്ന് മദ്യപിക്കാന്‍ തുടങ്ങി. എന്നാല്‍ മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ബിയര്‍ കുപ്പി ഉപയോഗിച്ച് സുഹൃത്തുക്കള്‍ ശ്രിനിവാസനെ കുത്തുകയുമായിരുന്നു.
നിലവിളി കേട്ട് മുറിയിലെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി പ്രതികളായ ഗിരീഷിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു.