ഇസ്ലാമാബാദ്: കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയില്‍ എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ നിന്നും പണം ഈടാക്കുമെന്ന് പാകിസ്ഥാന്. 1424 ഇന്ത്യന്‍ രൂപയാണ് സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ പാകിസ്ഥാന് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പണം ഈടാക്കുന്നത് സംബന്ധിച്ച വിവരം വ്യാഴാഴ്ച പാകിസ്ഥാന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് പുറത്തുവിട്ടത്. പണം പ്രവേശനത്തിനുള്ള ഫീസ് അല്ലെന്നും സര്‍വ്വീസ് ചാര്‍ജ് ഇനത്തിലുള്ള തുകയാണെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ഗുരുനാനാക്ക് ദേരയെയും പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. നാലുകിലോമീറ്റര്‍ നീളമുളള ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാന്‍ കഴിയും.
അടുത്തിടെ കര്‍താര്‍പുര്‍ ഇടനാഴിയുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കര്‍താര്‍പുര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരില്‍ നിന്നും പണം ഈടാക്കണമെന്ന് ഇസ്ലാമാബാദും ആവശ്യപ്പെട്ടിരുന്നു. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമായണ് സാഹിബ് ഗുരുദ്വാര.