India

പരോള്‍ നീട്ടിക്കിട്ടണമെന്ന നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച നളിനിയുടെ പരോള്‍ നീട്ടാനുളള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജൂലൈ 25 മുതല്‍ ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു. പിന്നീട് പരോള്‍ അവസാനിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ഓഗസ്റ്റ് 22ന് കോടതി മൂന്നാഴ്ച കൂടി പരോള്‍ നീട്ടി നല്‍കിയിരുന്നു.

പരോള്‍ ഈ മാസം 15ന് അവസാനിക്കുമ്പോള്‍ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് ഒരുമാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷകയ്ക്ക് ഇതിനകം മതിയായ അവധി ലഭിച്ചിട്ടുണ്ടെന്നും പരോള്‍ കൂടുതല്‍ നീട്ടാന്‍ കഴിയില്ലെന്നും അറിയിച്ചു ഹര്‍ജി തള്ളുകയായിരുന്നു. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ്് ആര്‍ എം ടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തളളിയത്.

ഹര്‍ജി തള്ളിയതോടെ നളിനിയ്ക്ക് സെപ്റ്റംബര്‍ 15ന് വൈകുന്നേരം 5മണിയ്ക്ക് മുന്‍പായി വെല്ലൂര്‍ പ്രത്യേക ജയിലില്‍ തിരിച്ചെത്തണം. പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനായി കഴിഞ്ഞ വര്‍ഷം ഒരു ദിവസം നളിനി പുറത്തിറങ്ങിയിരുന്നു. ഇതൊഴിച്ചാല്‍ 28 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ആദ്യമായാണ് കഴിഞ്ഞ ജൂലൈ 25ന് നളിനി പുറത്തിറങ്ങിയത്.

176 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close