കൊച്ചി: മേയര്‍ സൗമിനി ജെയിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. അവിശ്വാസപ്രമേയ നടപടി ഭരണപക്ഷം ബഹിഷ്ക്കരിച്ചതോടെയാണ് പ്രമേയം തള്ളിപ്പോയത്. യുഡിഎഫും ബിജെപിയും വിട്ടുനിന്നതോടെ അവശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. 74 അംഗ കൗണ്‍സിലില്‍ പ്രമേയത്തിന് അനുകൂലമായി 33 പേരാണ് വോട്ട് ചെയ്തത്. 38 യുഡിഎഫ് അംഗങ്ങളും 34 എല്‍ഡിഎഫ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളുമാണ് കൗണ്‍സിലില്‍ ഉ്ളളത്.
തനിക്കെതിരായി പ്രതിപക്ഷം ആരോപിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേയര്‍ സൗമിനി ജെയിന് പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടുവന്നതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും മേയര്‍ പറഞ്ഞു. കോര്പ്പറേഷന് ഭരണം സമ്പൂര്‍ണ പരാജയമെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.