ചെന്നൈ: ഇഡ്ഡലി വിറ്റ് ഉപജീവന മാര്‍ഗം നടത്തുന്ന കമലാതളിന് എല്‍പിജി കണക്ഷന് എത്തിച്ച് നല്കി ഭാരത് ഗ്യാസ്. ബി പി സി എല്‍ കോയമ്പത്തൂരാണ് കമലാതളിന് ഭാരത് ഗ്യാസ് കണക്ഷന് നല്‍കിയത്.
കമലാതളിന്റെ പ്രതിബദ്ധതയേയും ഉത്സാഹത്തേയും അഭിവാദ്യം ചെയ്യുന്നുവെന്നും എല്‍പിജി കണക്ഷന് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തില്‍ കഠിനാധ്വാനികളായ ആളുകളെ സമൂഹം ശക്തരാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 30 വര്‍ഷങ്ങളായി തുച്ഛമായ വിലയ്ക്കാണ് കമലാതള് ഇഡ്ഡലി വില്‍ക്കുന്നത്. ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന ഇവര്‍ വിറകടുപ്പാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ദിവസക്കൂലി ചെയ്യുന്നവര്‍ക്ക് വലിയ സഹായമാണ് കമലാതളിന്റെ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും. പണത്തിനോ ലാഭത്തിനോ വേണ്ടിയല്ല ആളുകള്‍ക്ക് നല്ല ഭക്ഷണം നല്‍കണമെന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് ഇഡ്ഡലി വില്‍ക്കുന്നതെന്നാണ് കമലാതള് പറയുന്നത്.
Salute the spirit and commitment of Kamalathal. Glad to having helped her through local OMC officers in getting LPG connection.
Society must empower such hard working people who defy all odds. https://t.co/ZBCsnPqdpA
— Dharmendra Pradhan (@dpradhanbjp) September 11, 2019