ന്യൂഡല്‍ഹി: ജയിലില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള പി ചിദംബരത്തിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്ക്കും നല്‍കുന്നത് ഒരേ ഭക്ഷണമാണ്. മറ്റുള്ള തടവുകാര്‍ക്ക് നല്കുന്ന അതേ ഭക്ഷണം മാത്രമെ ചിദംബരത്തിനും നല്കാന് കഴിയൂവെന്ന് കോടതി വ്യക്തമാക്കി.
വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം നല്കാന് അനുവദിക്കണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ജാമ്യത്തിനായുള്ള ഹര്‍ജിയില്‍ ഏഴ് ദിവസത്തിനകം സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 23 നാണ് കോടതി ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ വസതിയില്‍ നിന്നും സി ബി ഐ അറസ്റ്റു ചെയ്തത്. കോടതിയുടെ ഉത്തരവനുസരിച്ച് ഈ മാസം 19 വരെയാണ് ചിദംബരം തീഹാര്‍ ജയിലില്‍ കഴിയേണ്ടത്.