ദിണ്ടിഗല്‍: തമിഴ്നാട്ടിലെ ദിണ്ടിഗലിന് സമീപം വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശുന്നുര് വാളൂര്‍ കളത്തില്‍ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന് ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വാടിപെട്ടിയിലായിരുന്നു അപകടം.
ഏര്‍വാടി തീര്‍ഥാടനത്തിനു പോയ റസീനയും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മലയാളികള്‍ സഞ്ചരിച്ച കാറിന് തൊട്ടുപിന്നാലെ വന്ന ബൈക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ ഡ്രൈവറും റസീനയും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇരുവാഹനങ്ങളും അമിത വേഗത്തിലായിരുന്നു.
അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.