ലണ്ടന്‍: പൈലറ്റ് കുടിക്കാന്‍ വച്ചിരുന്ന ചൂടൂ കാപ്പി കണ്ട്രോള് പാനലിലേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 326 യാത്രക്കാരുമായി മെക്സിക്കോയിലേക്ക് പറന്ന എയര്‍ബസ് എ330-243 വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.
അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ വിമാനം പറക്കുമ്പോഴായിരുന്നു കോക്പിറ്റിലെ കണ്ട്രോള് പാനലിലേക്ക് കാപ്പി തെറിച്ചു വീണത്. ചൂടു കാപ്പി വീണതോടെ കണ്ട്രോള് പാനലില്‍ നിന്നും പുകയും വൈദ്യുതി ഷോട്ടായതിന്റെ മണവും വരാന്‍ തുടങ്ങിയതോടെ പൈലറ്റ് അടിയന്തരമായി ലാന്‍ഡിങ് നടത്തുകയായിരുന്നു. അയര്‍ലന്‍ഡിലെ ഷന്നോണിലാണ് വിമാനമിറക്കിയത്. അടച്ചുവെയ്ക്കാതെ ട്രേ ടേബിളില്‍ പൈലറ്റ് കപ്പില്‍ കാപ്പി നിറച്ച് വെച്ചതാണ് കാപ്പി കണ്ട്രോള് പാനലിലേക്ക് വീഴാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എയര്‍ ആകിസ്ഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.