ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി. കെ ശിവകുമാറിനെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ്അവന്യൂ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് കോടതിയില്‍ ഹാജരാക്കുന്നത്.
അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ഇഡി ആവശ്യപ്പെടുമെന്നാണ് വിവരം. എന്നാല്‍ കസ്റ്റഡി ആവശ്യത്തെ ശിവകുമാര്‍ എതിര്‍ത്തേക്കും. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍.