യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർഡർ ഓഫ് സായിദ് 2 ബഹുമതി സമ്മാനിച്ചു.ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നന്നതിൽ നവ്ദീപ് സിങ് സൂരി വഹിച്ച പങ്ക് മാനിച്ചാണ് പുരസ്കാരം. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിദേശകാര്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.2016 മുതൽ യു.എ.ഇ.യിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയാണ് നവ്ദീപ് സിങ് സൂരി.ഈ മാസം അവസാനത്തോടെ അദ്ധേഹത്തിന്റെ യു.എ.ഇ.യിലെ സേവന കാലാവധി പൂർത്തിയാകും
.നവ്ദീപ് സിങ് സൂരി സ്ഥാനപതിയായി ചുമതലയേറ്റ ശേഷം 2 തവണയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദർശിച്ചത്.നവ്ദീപ് സിങ് സൂരിയുടെ കാലയളവിൽ നിരവധി കരാറുകളിലാണ് ഇന്ത്യയും യു.എ.ഇയും ഒപ്പു വച്ചത്.ഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ യോജിച്ചുള്ള നിരവധി പ്രവത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.ആഴ്ച്ചകൾക്ക് മുൻപാണ് യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്