കൊച്ചി: തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ഒഴിയില്ലെന്ന് നിലപാടിലാണ് ഫ്ളാറ്റുടമകള്‍. ഫ്ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്കിയ കാലാവധി നാളെ അവസാനിരിക്കെയാണ് മറുപടിയുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തിയത്. 12 ഫ്ളാറ്റ് ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ട് നഗരസഭയ്ക്ക് മറുപടി നല്‍കിയത്.
അഞ്ചു ദിവസത്തിനകം ഫ്ളാറ്റുകള്‍ വിട്ടൊഴിയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളില്‍ പറയുന്നത്. സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫ്ളാറ്റുകളില്‍ നിന്നായി 357 കുടുംബങ്ങളാണ് നാളെ ഒഴിഞ്ഞുകൊടുക്കേണ്ടത്. കഴിഞ്ഞ 10-നാണ് ഇതു സംബന്ധിച്ച് നഗരസഭ ഉത്തരവിറക്കിയത്. അതേസമയം, അഞ്ച് ദിവസമല്ല അമ്പത് ദിവസമായാലും ഫ്ളാറ്റില്‍ നിന്ന് ഒഴിയാന്‍ തയ്യാറാല്ലെന്ന നിലപാടാണ് താമസക്കാര്‍ക്ക്.
അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിക്കെതിരെ ഉടമകള്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്. ചൊവ്വാഴ്ച ഹര്‍ജി ഫയല്‍ ചെയ്യാനാണ് ഉടമകളുടെ തീരുമാനം. ഈ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്ളാറ്റുടമകള്‍ അറിയിച്ചു. നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉടമകള്‍ തിരുവോണനാളില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉടമകള്‍ സങ്കട ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.