World

കശ്മീര്‍ വിഷയത്തില്‍ യുഎന്നിനെ അനാവശ്യമായി വലിച്ചിഴയ്ക്കാനാണ് പാക് ശ്രമം; ഭീകരരാജ്യത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല; ഇന്ത്യ

ജനീവ : യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനു പിന്നാലെ സെക്യൂരിറ്റി കൗണ്‍സിലിലും പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഭീകരരുടെ കേന്ദ്രമാണെന്നും കശ്മീര്‍ വിഷയത്തില്‍ യുഎന്നിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

സെക്യൂരിറ്റി കൗണ്‍സിലില്‍ പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റാണ്. ഇത് വിവിധ സെക്യൂരിറ്റി കൗണ്‍സിലുകളില്‍ രൂപീകരിച്ച ധാരണകകളുടെ കടുത്ത ലംഘനമാണെന്നുമായിരുന്നു ലോധി ആരോപിച്ചത്. ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍ വലിക്കാന്‍ കൗണ്‍സില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ലോധി ആവശ്യപ്പെട്ടു.

എന്നാല്‍ കൗണ്‍സിലിലെ പ്രതിനിധികള്‍ക്ക് മുന്‍പാകെ അപവാദം പ്രചരിപ്പിച്ച് രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനുള്ള ശ്രമമാണ് ഇതെന്ന് ഇന്ത്യ വ്യക്തമാക്കി. കുറച്ച് നാളുകളായി പാകിസ്ഥാന്‍ ഈ രീതി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇനി ഇത് അനുവദിക്കാനാകില്ലെന്നും കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച രാജ്യം എന്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്ന് എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമാണ്. തീവ്രവാദികളുടെ താവളമായ പാകിസ്ഥാന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളോട് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

248 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close