ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററിന് ഭീകരാക്രമണ ഭീഷണി. തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ് സിഐഎസ്എഫ് എന്നീ സേനകളുടെ നേതൃത്വത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
കടലില്‍ 50 കിലോമീറ്റര്‍ ദുരത്തില്‍ വരെ പരിശോധന ശക്തമാക്കുകയും നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. സമീപത്തെ പല പ്രദേശത്തും തിരച്ചില്‍ ശക്തമായി നടക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു
ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.