മുംബൈ : മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടി. എന്‍.സി.പി എം.പിയും ജനപ്രിയ നേതാവുമായ ഉദയന്‍രാജെ ഭോസ്ലെ ബിജെപിയില്‍ ചേര്‍ന്നു. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കും.
മഹാരാഷ്ട്രയിലെ സത്താറയില്‍ നിന്നുള്ള എം.പിയാണ് ഭോസ്ലെ. ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനായി അറിയപ്പെടുന്ന ഇദ്ദേഹം മോദി തരംഗത്തിനിടയിലും സത്താറയില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച നേതാവാണ്. 2009, 2014, 2019 തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം വിജയിച്ചത്. 2019 ല്‍ 1,30,000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭോസ്ലെ ജയിച്ചത്. 2014 ല്‍ ഭൂരിപക്ഷം മൂന്നര ലക്ഷത്തിനു മുകളിലായിരുന്നു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് ഭോസ്ലെയുടെ രാജി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഭോസ്ലെ ഡല്‍ഹിക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുടേയും സാന്നിദ്ധ്യത്തിലാകും ഭോസ്ലെ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നും സൂചനയുണ്ട്.
സത്താറയില്‍ നടന്ന വികസനത്തിന് ഭോസ്ലെ നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ചിരുന്നു. ഭോസ്ലെ ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്ക് വളരെ സന്തോഷമുണ്ടാകുമെന്ന് ഫഡ്നാവിസും പ്രതികരിച്ചിരുന്നു