India

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരത്തിന് വീണ്ടും തിരിച്ചടി; കീഴടങ്ങാനുള്ള ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി ചിദംബരത്തിന്റെ ഹര്‍ജി കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റിന്റെ മുന്നില്‍ കീഴടങ്ങാമെന്ന ഹര്‍ജിയാണ് സിബിഐ കോടതി തള്ളിയത്.നിലവില്‍ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് അടുത്ത വ്യാഴാഴ്ച വരെ ചിദംബരം ജയിലില്‍ തുടരേണ്ടി വരും.

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി കീഴടങ്ങല്‍ അപേക്ഷ തള്ളിയത്.കസ്റ്റഡിയില്‍ തുടരുന്നതിനിടെ ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിദംബരം കീഴടങ്ങാനുള്ള ഹര്‍ജി സമര്‍പ്പിച്ചത്.

322 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close