India

അന്താരാഷ്ട്ര രാമായണ ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും; ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര രാമായണ ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിപാടി ഉദ്ഘാടനം ചെയ്യും.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിക്ക് പുറമെ ലക്‌നൗ, അയോധ്യ, പൂനെ എന്നിവിടങ്ങളിലും രാമായണ ഉത്സവത്തിന്റെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ ലക്‌നൗവിലും സെപ്റ്റംബര്‍ 21 പൂനെയിലും മേള നടക്കും.

രാമായണ ഉത്സവത്തിന് ഇന്ത്യയെ കൂടാതെ എട്ട് രാജ്യങ്ങള്‍ കൂടി പരിപാടിയില്‍ പങ്കാളികളാകും. തായ്‌ലന്റ്‌,ടൊബാഗോ, ഇന്തോനേഷ്യ, കമ്പോടിയ, ശ്രീലങ്ക, മൗറീഷ്യസ്, ബംഗ്ലാദേശ്, ഫിജി എന്നീ രാജ്യങ്ങളാണ് ആഘോഷത്തിന്റെ ഭാഗമാകുക.

വര്‍ഷം തോറും സംഘടിപ്പിക്കുന്ന രാമായണ ഉത്സവത്തിന്റെ അഞ്ചാം പതിപ്പിനാണ് സെപ്റ്റംബര്‍ 17 ന് തിരി തെളിയുന്നത്. സാംസ്‌കാരിക പ്രധാന്യമുള്ള രാമായണ ഉത്സവത്തില്‍ വിവിധ രാജ്യങ്ങളുടെ പരമ്പരാഗത കലകളെ അവതരിപ്പിക്കുവാനും ആസ്വദിക്കാനുമുള്ള അവസരവുമുണ്ടാകും.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close