India

വയറില്‍ ഒളിപ്പിച്ച രീതിയില്‍ പെല്ലറ്റുകള്‍; 30 കോടി രൂപയുടെ ഹെറോയിനുമായി അഫ്ഗാന്‍, നൈജീരിയന്‍ സ്വദേശികള്‍ പിടിയില്‍; പിടിയിലായത് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ പ്രധാനികള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ ആറ് പേര്‍ അറസ്റ്റില്‍. അഫ്ഗാന്‍, നൈജീരിയന്‍ സ്വദേശികളാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 30 കോടി വിലവരുന്ന ഹെറോയിനും ഉദ്യോഹസ്ഥര്‍ പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തു വിട്ടില്ല.

ഡല്‍ഹി വിമാനത്താവളം വഴി അഫ്ഗാന്‍ സ്വദേശികള്‍ ഹെറോയിന്‍ കടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ശന പരിശോധയാണ് നടത്തിയിരുന്നത്. വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാല് അഫ്ഗാന്‍ സ്വദേശികളെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായികരുന്നു.

ആദ്യം ബാഗ് പരിശോധിച്ചെങ്കിലും ബാഗില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. തുടര്‍ന്നാണ് വയറിനകത്ത് പെല്ലറ്റുകള്‍ ഉള്ളതായി കണ്ടെത്തിയത്. 253 പെല്ലറ്റുകളില്‍ നിന്നായി 1.8 കിലോ ഹെറോയിനാണ് ഇവരുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നൈജിരിയന്‍ സ്വദേശികളെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടര്‍ന്ന് ഇരുവരെയും പിടികൂടി. ഒരാളില്‍ നിന്ന് 6.02 കിലോയും, മറ്റേയാളില്‍ നിന്ന് 488 ഗ്രാമും ഹെറോയിന്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഹെറോയിന് വിപണിയില്‍ 30 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളിലുള്ള അന്വേഷണ സംഘങ്ങളുടെ സഹായം തേടും.

294 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close