ന്യൂഡല്‍ഹി: നീരവ് മോദിയുടെ സഹോദരന് നെഹാല്‍ മോദിയ്ക്ക് ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചതിനാണ് നെഹാലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
നീരവ് മോദിയ്ക്ക് തട്ടിപ്പ് നടത്താന്‍ നെഹാല്‍ സഹായം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നെഹാല്‍ നീരവ് മോദിയെ സഹായിച്ചിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.
നീരവ് മോദിയ്ക്ക് രക്ഷപ്പെടാന്‍ കൊയ്റോണിലേക്ക് ടിക്കറ്റെടുത്ത് നല്കിയതും ഇയാളാണ്. നീരവ് മോദിയ്ക്കും അമ്മാവന് മെഹുല്‍ ചോക്സിയ്ക്കുമെതിരായ വായ്പ്പാതട്ടിപ്പു കേസില്‍ കമ്പനി ജീവനക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.