India

ട്രാഫിക് ലംഘനം കുറഞ്ഞു; മോട്ടോര്‍ വാഹന നിയമ ഭേദഗതിയെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പുതിയ നിയമം ഡല്‍ഹിയിലെ റോഡുകളിലെ സാഹചര്യം മെച്ചപ്പെടുത്തിയെന്ന് കെജ്‌രിവാള്‍ അറിയിച്ചു.

നിയമം നടപ്പാക്കിയതു മുതല്‍ ഡല്‍ഹിയിലെ ട്രാഫിക് ലംഘനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും ഗതാഗത സംവിധാനത്തില്‍ നല്ല പുരോഗതി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ നിയമത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് പരാഹാരം കാണുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ഭേദഗതി വരുത്തിയ മോട്ടോര്‍ വാഹന നിയമം നടപ്പാക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളുടെ പ്രതിഷേധം കേന്ദ്രം നേരിടുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ ഈ പ്രസ്താവന. പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ഭേദഗതിക്കെതിരെ മുന്നോട്ട് വന്നത്. അതേസമയം അതത് സംസ്ഥാനങ്ങളുടെ താത്പര്യത്തിനനുസരിച്ച് പിഴ തുകയില്‍ മാറ്റം വരുത്താവുന്നതാണന്നും കേന്ദ്രം അഭിപ്രായപ്പെട്ടിരുന്നു.

2019 ജൂലൈയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. സെപ്റ്റംബര്‍ 1-നായിരുന്നു നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. നിലവില്‍ പല സംസ്ഥാനങ്ങളിലും സംഭവ സ്ഥലത്തു നിന്നു തന്നെ ഫൈന്‍ ഈടാക്കാറില്ല. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും കോടതി വഴിയുള്ള നടപടികളിലൂടെയാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതിയെ കുറിച്ച് ട്രാഫിക് പോലീസുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചതിനു ശേഷം തീരുമാനമെടുക്കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

20 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close