റായ്പൂര്‍: ഛത്തീസ്ഗഡിലെ ദാന്തേവാഡയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ദന്തേവാഡയില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ വെള്ളിയാഴ്ചയാണ് സംഭവം.ലച്ചു മന്ദാവി, പോണ്ടിയ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ആയുധങ്ങളും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.
ദാന്തേവാഡ ജില്ലാ റിസര്‍വ് ഗാര്‍ഡും കിരന്ദുല് പോലീസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് കമ്മ്യൂണിസ്റ്റ് ഭീകരര്വധിക്കപ്പെട്ടത്. രാജ്യത്ത് നിന്നുണ്ടാക്കിയ 0.9 എഎം പിസ്റ്റളും 12 റൈഫിലും പ്രദേശത്തു നിന്നു കണ്ടെടുത്തു.
സെപ്റ്റംബര്‍ 23നാണ് ദാന്തേവാഡയില്‍ ഉപതിരഞ്ഞെടുപ്പ്. 2018-ല്‍ കോണ്‍ഗ്രസ് നേതാവ് ദേവതി കര്‍മയെ പരാജയപ്പെടുത്തി ബിജെപി നേതാവ് ഭീമാ മാണ്ഡവിയാണ് ഇവിടെ വിജയിച്ചത്.
ഭീമാ മാണ്ഡവിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നാണ് ദാന്തേവാഡയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 9-തിന് ഭീമാ മാണ്ഡവി ഉള്‍പ്പെടെ നാലുപേരാണ് വിമതരുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.