ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവന വാരം ആചരിക്കാനൊരുങ്ങി ബിജെപി നേതൃത്വം. സെപ്റ്റംബര്‍ 14 ശനിയാഴ്ച മുതല്‍ 20 വരെയാണ് സേവ സപ്ത എന്ന പേരില്‍ സേവന വാരം ആചരിക്കുന്നത്. പരിപാടിയുടെ ഭാഗമായി നിരവധി സാമൂഹിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.
സേവന വാരത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയും ഡല്‍ഹി എയിംസ് ആശുപത്രിയിലെ രോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ വിതരണം ചെയ്തു. കൂടാതെ ശുചിത്വത്തിന്റെയും സേവനത്തിന്റെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ആശുപത്രിയുടെ നിലകള്‍ ഇരുവരും ചേര്‍ന്ന് തൂത്തു വൃത്തിയാക്കി.
സേവന വാരാഘോഷത്തിന് അനുബന്ധമായി നരേന്ദ്ര മോദിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന നിരവധി പ്രദര്‍ശനങ്ങള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യപരിശോധന പദ്ധതികള്‍, രക്തദാനം, നേത്രപരിശോധന, തുടങ്ങിയവയും നടത്തപ്പെടും. നിര്‍ദ്ധനരായ ആളുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്കുന്ന രീതിയിലായിരിക്കും പരിപാടികള്‍ ഒരുക്കുന്നത്.
സേവന വാര പരിപാടികളുടെ നടത്തിപ്പ് സുഗമമാക്കാന്‍ അവിനാശ് ഖന്നയെ പദ്ധതി തലവനായി നിയമിച്ചിട്ടുണ്ട്. ഖന്നയോടൊപ്പം കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്, ദേശീയ സെക്രട്ടറിമാരായ സുധ യാദവ്, സുനില്‍ ദേവ്ധർ എന്നിവര്‍ക്കും ചുമതലയുണ്ട്.
#WATCH BJP President Amit Shah with working president JP Nadda and leaders Vijay Goel and Vijender Gupta sweeps the floor in AIIMS as part of the party's 'Seva Saptah'campaign launched to celebrate PM Modi's birthday pic.twitter.com/1bO0nzGgoU
— ANI (@ANI) September 14, 2019