തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ആര്.എസ്.എസ് പ്രവര്‍ത്തകനും കുടുംബത്തിനും നേരെ സിപിഎം അക്രമം. സ്വാമിയാര്‍മഠം കൊല്ലവിളാകത്ത് വീട്ടില്‍ നന്ദുവിനും കുടുംബത്തിനും നേരെയാണ് കഴിഞ്ഞ ദിവസം അക്രമം ഉണ്ടായത്. കണ്ടാല്‍ അറിയുന്ന 20 ഓളം സി.പി.എം, ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി നന്ദുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
നന്ദുവിനെ അക്രമിക്കുന്നതു കണ്ട് പിടിച്ചു മാറ്റാന്‍ എത്തിയ അമ്മ ലതയെയും വെറുതെ വിട്ടില്ല. മാരകായുധങ്ങള്‍ ഉപയോഗിച്ച് ലതയുടെ തലയും കാലും അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രായാധിക്യം കൊണ്ട് വീല്‍ ചെയറില്‍ കഴിയുന്ന ലതയുടെ അമ്മയും അക്രമത്തിന് ഇരയായി. നിലവിളി കേട്ട് പരിസരവാളികള് ഓടിയെത്തിയെങ്കിലും അക്രമികള്‍ അവരെയും വെറുതേ വിട്ടില്ല.
സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമികളെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിട്ടും പോലീസ് നടപടികളൊന്നും തന്നെ എടുക്കുന്നില്ല. അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് തുടരുന്ന പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്കാന് ഒരുങ്ങുകയാണ് സംഘപരിവാര്‍ സംഘടനകള്‍.