കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. സോപ്പിനുള്ളില്‍ വെച്ച് കടത്താന്‍ ശ്രമിച്ച അരക്കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
ഇന്ന് രാവിലെ ജിദ്ദയില്‍ നിന്നും എത്തിയ വിമാനയാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.