ഭോപ്പാല്‍ : തലക്കേറ്റ അടി ഇങ്ങനെയാകുമെന്ന് പാവം ശ്യാം ലാൽ യാദവ് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. 74 കാരനായ ശ്യാം ലാല്‍ യാദവ് എന്ന വൃദ്ധന്റെ തലയിലുണ്ടായ മുഴയാണ് അമ്പരപ്പിക്കുന്ന വിധം ഒരു കൊമ്പു പോലെ വളർന്നത്.ഏതായാലും ഡോക്ടർ ശസ്ത്രക്രിയയിലൂടെ തലയിലെ കൊമ്പുപോലുള്ള വളർച്ച നീക്കം ചെയ്തു .
വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തെ തുടർന്ന് തലയിൽ ഉണ്ടായ പരിക്കാണ് പിന്നീട് കൊമ്പ് പോലെ വളർന്നത് .ആദ്യം ഒരു മുഴയായിട്ടാണ് തുടക്കം .വലുതായിവന്നതോടെ വേദനയും തുടങ്ങി .ഒരു മരക്കൊമ്പ് ഉണങ്ങിയപോലെയുള്ള രൂപത്തിൽ മുടിക്കും മുകളിലേക്ക് വളർന്നതോടെ വേദനയും കൂടിവന്നു. സഹികെട്ടു ശ്യാം ലാൽ സ്വയം മുറിച്ചുനോക്കി . എന്നിട്ടും വളർന്നതോടെയാണ് അവസാനം ഡോക്ടറുടെ തന്നെ സഹായം തേടിയത് .
സാഗറിലെ ഭാഗ്യോദയ് ടിര്‍ത്ത് ആശുപത്രിയിലാണ് ശസ്ത്രക്രീയ നടന്നത്. ഒടുക്കം കൊമ്പ് ഒരുവിധം നീക്കം ചെയ്തു . വൈദ്യശാസ്ത്രത്തിന്റെ ഭാഷയിൽ “തലയിൽ കൊമ്പു മുളക്കുന്നത് മനുഷ്യർക്കാണെങ്കിൽ” അതൊരു രോഗമാണ്. തൊലിയില്‍ സൂര്യപ്രകാശം എത്തുന്ന ഇടത്ത് ഉണ്ടാകുന്ന ‘ചെകുത്താന് കൊമ്പ്’ എന്നു വിളിക്കുന്ന എണ്ണമയം സംബന്ധിച്ച ഒരു രോഗമാണ് ഇതെന്ന് ഡോക്ടർ ശ്യാം ലാലിനെ സമാധാനിപ്പിച്ചു
ഓപ്പറേഷനിലുടെ കൊമ്പ് നീക്കം ചെയ്തത് വിശാല്‍ ഗാജ്ഭിയേ എന്ന ഡോക്ടറാണ് . എക്സറേയിൽ ഇതിന്റെ വേര് താഴേയ്ക്ക് ഇറങ്ങിയിട്ടില്ലെന്നതും തലച്ചോറുമായോ രക്തധമനികളുമായോ ബന്ധപ്പെടാതെ നിന്നത് വലിയ അനുഗ്രഹമായതായി ഡോക്ടർമാർ പറഞ്ഞു .ഏതായാലും പാവം ശ്യാം ലാലിന് കൊമ്പു മുളച്ചതും ഇല്ലാതായതും ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയിൽ റിപ്പോർട്ടിൽ ഒരു വലിയ കഥയായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു .