News

കര്‍താര്‍പുര്‍ ഇടനാഴി ചര്‍ച്ച ; ഒടുവില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി പാകിസ്ഥാന്‍, ദിവസവും 5000 തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനാനുമതി

ലാഹോര്‍: കര്‍താര്‍പുര്‍ ഇടനാഴി ചര്‍ച്ചയില്‍ ഒടുവില്‍ ഇന്ത്യയുടെ ആഴവശ്യങ്ങള്‍ക്ക് മുമ്പില്‍
പാകിസ്ഥാന്‍ വഴങ്ങി. ശനിയാഴ്ച നടന്ന ചര്‍ച്ചയിലായിരുന്നു ഇന്ത്യക്ക് അനുകൂലമായ തീരുമാനം ഉണ്ടായത്. ദിവസേന 5000 സിഖ് തീര്‍ഥാടകര്‍ക്ക് ഫീസില്ലാതെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ഇതിലൂടെ അംഗീകരിച്ചത്. തീര്‍ഥാടകര്‍ക്ക് സൗജന്യ യാത്ര, ഭക്ഷണം,ചികിത്സ എന്നിവ ഒരുക്കുമെന്നും ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

ആദ്യത്തെ മൂന്നു ഘട്ട ചര്‍ച്ചകളും പരാജയമായിരുന്നു. ഇടനാഴി തുറക്കുന്ന തീയതി, പ്രവേശന ഫീസ്, സഞ്ചാരികളുടെ എണ്ണം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. തീര്‍ത്ഥാടകരുടെ പ്രവേശനം സൗജന്യമായിരിക്കണം എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഇക്കാര്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയാറായില്ല.

സാഹചര്യം പരിശോധിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നീക്കത്തെയും പാകിസ്ഥാന്‍ എതിര്‍ത്തു. പാകിസ്ഥാന്റെ അസ്ഥിരമായ തീരുമാനത്തെ ഇന്ത്യ കുററപ്പെടുത്തുകയും ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയുമായിരുന്നു. തുടര്‍ന്ന് ലാഹോറില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന്‍ അംഗീകരിച്ചത്

അതേസമയം, ഇന്ത്യന്‍ തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്ന ഫീസായ 1424 ഇന്ത്യന്‍ രൂപ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നതാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. നിലവില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ യാത്ര, ഭക്ഷണം, മെഡിക്കല്‍ ചെക്കപ്പ് എന്നിവ നല്‍കാനും പാകിസ്ഥാനുമായുളള ചര്‍ച്ചയില്‍ ധാരണയായി. പാകിസ്ഥാന്‍ ഇവാക്വി ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡാണ് (ഇടിബിപി)ഇക്കാര്യം അറിയിച്ചത്.

യാത്ര തുടങ്ങുമ്പോള്‍ പാസ്‌പോര്‍ട്ട് കര്‍താര്‍പുരില്‍ ഇടിബിപിയുടെ മാനേജ്‌മെന്റിനെ എല്‍പ്പിക്കണമെന്നും തിരികെ വരുമ്പോള്‍ മടക്കി നല്‍കുമെന്നും പ്രതിനിധികള്‍ അറിയിച്ചു. അതോടൊപ്പം ആദ്യത്തെ 5000 തീര്‍ഥാടകര്‍ക്ക് കോറിഡോര്‍ കാര്‍ഡ് നല്‍കാനും രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം ദിവസേന മെഡിക്കല്‍ ചെക്കപ്പിനും സൗജന്യ ഭക്ഷണത്തിനുമായി പത്തു ലക്ഷം രൂപ ചിലവാകുമെന്നും ഇടിബിപി അറിയിച്ചു.

തീര്‍ഥാടകരുടെ യാത്ര, സുരക്ഷ എന്നിവ നോബിള്‍ ഗ്ലോബല്‍ കമ്പനി ഏര്‍പ്പെടുത്തുമെന്നും സൗജന്യ ഭക്ഷണം ഇടിബിപി ഏര്‍പ്പാടാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് പഞ്ചാബിലെ ഗുരുദാസ്പുര്‍. പാക് അധീന പഞ്ചാബിലെ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര്‍, ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാര്‍ എന്നിവ തമ്മില്‍ ബന്ധിപ്പിച്ച് തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം അനുവദിക്കാനുള്ള പദ്ധതിയാണിത്. ഇതോടെ ദേര ബാബ നാനാക്കിന്റെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് സാധിക്കും.

307 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close