ജനീവ : കശ്മീരിനെ മറന്ന് പാകിസ്ഥാന് സ്വന്തം രാജ്യത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ. ഇന്ത്യയ്ക്കെതിരെ പൊള്ളയായ ആരോപണങ്ങള്‍ നിരത്തുന്നതിന് മുന്‍പ് പാകിസ്ഥാന് സ്വയം ആത്മപരിശോധന നടത്തണം. സ്വന്തം രാജ്യത്ത് നടക്കുന്ന നിയമ വിരുദ്ധ കൊലപാതകങ്ങളെക്കുറിച്ചും, ഭീകരവാദത്തെക്കുറിച്ചും പാകിസ്ഥാന് ഒന്നും മിണ്ടാത്തതെന്തെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷണിലെ ഇന്ത്യന്‍ പ്രതിനിധി ചോദിച്ചു. യു എന്‍ മനുഷ്യാവകാശ കമ്മീഷന്റെ 42 മത് സെഷനില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അതിശയിക്കാനില്ല. പൊള്ളയായ ആരോപണങ്ങള്‍ നിരത്തി ഇന്ത്യയ്ക്ക് മേല്‍ കരിവാരിത്തേക്കാനുള്ള ശ്രമമാണിത്.
എന്നാല്‍ അതിനു മുന്‍പായി പാകിസ്ഥാന് സ്വന്തം രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ഓര്‍ക്കണം. പാകിസ്ഥാന് ഭീകരരുടെ താവളമാണെന്ന് ലോക രാജ്യങ്ങള്‍ക്കെല്ലാം അറിയാം. നിരവധി നിയമവിരുദ്ധ കൊലപാതകങ്ങളാണ് പാകിസ്ഥാനിലും, പാക് അധീന കശ്മീരിലും നടക്കുന്നത്. ഇതിനെക്കുറിച്ചാണ് പാകിസ്ഥാന് ആദ്യം ചിന്തിക്കേണ്ടതെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷനിലെ ഇന്ത്യന്‍ പ്രിതിനിധി കുമാം മിനി ദേവി പറഞ്ഞു.
കശ്മീര്‍ ജനത മൊത്തം ഇന്ത്യയ്ക്കെപ്പമാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. കശ്മീര്‍ തങ്ങള്‍ക്ക് ലഭിക്കില്ലെന്ന യാദാര്‍ത്ഥ്യം ഇനിയെങ്കിലും പാകിസ്ഥാന് മനസ്സിലാക്കണം. കശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തര വിഷയമാണ് .ആയിരം നുണകള്‍ നിരത്തിയാല്‍ യാഥാര്‍ത്ഥ്യം മിഥ്യയാകില്ലെന്നും കുമാം മിനി ദേവി വ്യക്തമാക്കി.