കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ 165-ാം മത് ശ്രീനാരായണ ഗുരുജയന്തിയും ഓണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫിന്റാസ് കോപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന ആഘോഷ പരിപാടികൾ എഴുത്തുകാരനും ചിന്തകനുമായ ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. സാരഥി പ്രസിഡ്ന്റ് കെ.വി സുഗുണന് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.ആര് അജി, ട്രഷറര്‍ ബിജു സി.വി, ആഘോഷകമ്മറ്റി ജനറൽ കണവീനര്‍ സുരേഷ് ബാബു, സാരഥി ട്രസ്റ്റ് ചെയര്മാന് കെ സുരേഷ്, വനിതാവേദി അദ്ധ്യക്ഷ ബിന്ദു സജിവ്, അജയകുമാര്‍ ജെ, സജീവ് നാരായണന്, വിനോദ് കുമാര്‍, ദീപു, സുനില്‍ അടുത്തല, രജീഷ് മുല്ലക്കല്‍, മാസ്റ്റര്‍ അഖില്‍ സലിംകുമാര്‍, വിനിഷ് വിശ്വം എന്നിവര്‍ സംബന്ധിച്ചു.
സാരഥിയുടെ 20-ാം വാര്‍ഷികാഘോഷ പരിപാടിയായ “സാരഥീയം-2019″ന്റെ ഫ്ലയര്‍ ചടങ്ങില്‍ ഷൗക്കത്ത് പ്രകാശനംചെയ്തു. തുടര്‍ന്ന് “പലമതസാരവുമേകം”എന്ന വിഷയത്തെ അധികരിച്ച് ഷൗക്കത്ത് പ്രഭാഷണം നടത്തി. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രധാന പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നിഹിതാരായിരുന്നു
അത്തപൂക്കളമത്സരം, വിവിധ നാടന്‍ കലാരൂപങ്ങള്‍ അണിനിരത്തി വിവിധ കലാപരിപാടികള്‍, ഗുരുകൃതി ആലാപന മത്സരം ഒപ്പം ദിലീപിന്റെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും ചടങ്ങിന്റെ ഭാഗമായി നടന്നു