കുവൈറ്റ് സിറ്റി – സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ കുവൈറ്റ് സാല്‍മിയ ഏരിയയുടെ ഓണാഘോഷങ്ങള്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളില്‍ വിപുലമായി ആഘോഷിച്ചു. സാല്‍മിയ കണ്‍വീനര്‍ ഡെന്നി തോമസ് കാഞ്ഞുപ്പറന്പില് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സാല്‍മിയ സെയിന്റ് തെരേസാ പള്ളി വികാരി ഫാ. ഡൊമനിക് സെക്യൂറാ, അസിസ്റ്റന്റ് വികാരി ഫാ. ജോൺസണ് നെടുംപുറത്ത് എന്നിവര്‍ സംസാരിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മെഗാതിരുവാതിര തെയ്യം കഥകളി പുലിക്കളി തുടങ്ങിയവ അടങ്ങിയ ഘോഷയാത്രയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും മറ്റ് യൂണിറ്റുകളിലെ അംഗങ്ങള്ഡ ഒരുക്കിയ കലാപരിപാടികളും അരങ്ങേറി.