കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) ചികിത്സ സഹായം കൈമാറി . ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് അമീരി ഹോസ്പിറ്റലിൽ കഴിയുന്ന നാദാപുരം സ്വദേശി ജയപ്രകാശ് കക്കറയിലിനാണ് വോയ്സ് കുവൈത്ത് പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് തുക കൈമാറിയത്.