ദോഹ. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സാംസ്കാരിക കൂട്ടായ്മയായ സമന്വയത്തിന്റെ
ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷം നടന്നു. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ്
സ്റ്റേഡിയത്തിനു സമീപത്തെ റിക്രിയേഷന്‍ സെന്ററില്‍ നടന്ന ഓണ സദ്യയില്‍
700ല്‍ ഏറെപ്പേര്‍ പങ്കെടുത്തു.
സമന്വയം പ്രസിഡന്റ് ശ്രീദേവി അനന്തകൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍
സമന്വയം കോഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ തിരുവോണ സന്ദേശം നല്കി. ഇന്ത്യന്‍
എംബസി, ഐസിസി, ഐസിബിഎഫ് പ്രതിനിധികളും ചടങ്ങിനെത്തി.