ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വത്തിനായി അപേക്ഷ നല്കിയ മുഴുവന്‍പേരുടെയും വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതായി എന്‍ആര്‍സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഓഫീസ് അറിയിച്ചു. അന്തിമ പട്ടികയിലേക്കായി അപേക്ഷിച്ച 3.30 കോടി അപേക്ഷകരുടെയും പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും ഒഴിവാക്കപ്പെട്ടവരുടെയും പേരുകള്‍ പ്രസിദ്ധീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമെ ലഭ്യമാകുവെന്ന് എന്‍ആര്‍സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
ഓഗസ്റ്റ് 31നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 33027661 പേര് അപേക്ഷിച്ചതില്‍ 19 ലക്ഷം പേരാണ് അന്തിമ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്കാന് നാലുമാസം സമയം അനുവദിച്ചിട്ടുണ്ട്. അപ്പീലില്‍ ആറുമാസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരുവിധ ഉപദ്രവങ്ങളും നടത്തില്ലെന്ന് അസം സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.