സ്വിറ്റ്സര്‍ലാന്‍ഡ്: സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനികളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിനായി ക്ഷണിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യാ സ്വിറ്റ്സര്‍ലാന്‍ഡ് ബിസിനസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21,000 സംരംഭങ്ങളുമായി ലോകത്ത് തന്നെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളത്.
ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക വിദ്യയാണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ ഉള്ളത്. ആരോഗ്യ രംഗത്തും വിവര സാങ്കേതിക വിദ്യയിലും സൗരോര്‍ജ മേഖലയിലും ഓട്ടോമൊബൈല്‍ രംഗത്തും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലും ബഹിരാകാശ രംഗത്തുമെല്ലാം ഇന്ത്യയും നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ എല്ലാ മേഖലകലിലും പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പാക്കി ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് പ്രധാനപ്പെട്ട കരാറുകളിലും ഒപ്പു വെച്ചു. കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര സാങ്കേതിക വിദ്യ, ജനങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദും സ്വിസ് പ്രതിനിധി സ്വിസ് ഉലൈ മുററും കരാറുകളില്‍ ഒപ്പുവെച്ചത്.
സെപ്തംബര്‍ 11 നാണ് യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം സ്വിറ്റ്സര്‍ലാന്റില്‍ എത്തിയത്. ഐസ്ലാന്‍ഡ് സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയത്.