അഗര്‍ത്തല : ആട് മോഷണക്കേസിലെ പ്രതി 41 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. പശ്ചിമ ത്രിപുര സ്വദേശി ബച്ചു കൗള്‍ (58) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി മേഖില്‍ പാറയിലെ തേയില എസ്റ്റേറ്റില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. തേയില തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ബച്ചു കൗള്‍.
1978 ആയിരുന്നു കേസിനാസ്പദമായ സംഭവം. ബച്ചു കൗളും ഇയാളുടെ പിതാവും പശ്ചിമ ത്രിപുരയിലെ റാണിര്‍ ബസാറില്‍ നിന്നും ആടിനെ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയി. അന്ന് മുതല്‍ പോലീസ് ഇവര്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ അച്ഛന് മരിച്ചതായി പോലീസ് പറഞ്ഞു
അറസ്റ്റിന് ശേഷം ഇയാളെ കീഴ്ക്കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാളെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. . മോഷണ സമയത്ത് ആടിന് 45 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് ആടിന് 3000 രൂപ വിലവരുമെന്നും പോലീസ് വ്യക്തമാക്കി.