ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച സേവാ സപ്താഹ് ക്യാംപെയിനിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിര്‍മ്മാര്‍ജനത്തിനായി ജനങ്ങളോടൊപ്പം അദ്ദേഹം പ്രതിജ്ഞ എടുക്കുകയും ചെയ്തു.
രാജ്യത്തെ പാര്ശ്വവല്ക്കരിക്കപ്പെട്ടവരും ദരിദ്രരുമായ ജനങ്ങളെ സഹായിക്കാനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സമൂഹത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും അദ്ദേഹം കാര്യകര്‍ത്താക്കളോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ 125 കോടി ജനങ്ങള്‍ ഒരുമിച്ച് ചുവടുവെച്ചാല്‍ രാജ്യം വികസനത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവാ സപ്താഹിന്റെ ഭാഗമായി നമുക്കെല്ലാവര്‍ക്കും മറ്റുള്ളവരെ സഹായിക്കാനും നമ്മുടെ സമൂഹത്തെ ശുചിയായി സൂക്ഷിക്കാനും ജലസംരക്ഷണം നടത്താനും നമുക്ക് ഒരുമിച്ച് ചുവടുവെയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായവര്‍ക്കുള്ള വീല്‍ ചെയറുകളും ഹിയറിംഗ് എയ്ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. എല്ലാ ജില്ലകളിലെയും ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിശോനയ്ക്കായുള്ള ആംബുലന്‍സ് സര്‍വ്വീസും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.