ഇവയാണ് യു എ ഇ യിലെ ഏറ്റവും മികച്ചതും, മോശവുമായ അഞ്ചു സേവനകേന്ദ്രങ്ങൾ .
600 സർക്കാർ സേവന കേന്ദ്രങ്ങളാണ് മൂല്യ നിർണയത്തിൽ ഉൾപ്പെട്ടത്. ഇവയിൽ ഏറ്റവും മികച്ചതും, മോശമായതുമായ പ്രവർത്തനം നടത്തുന്ന അഞ്ചു വീതം സേവനകേന്ദ്രങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഫുജൈറ ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ് ആണ് മികവിന്റെ അടിസ്ഥാനത്തിൽ പ്രഥമ സ്ഥാനത്തുള്ള സ്ഥാപനം. ഷാർജ അൽഖാനിലുള്ള എമിരേറ്റ്സ് പോസ്റ്റ് ശാഖ ഏറ്റവും മോശം കേന്ദ്രമായി. മോശം പ്രകടനം കാഴ്ച വെച്ച കേന്ദ്രങ്ങളുടെ ഡയറക്ടർമാരെ ഉടൻ മാറ്റുമെന്നും, പൊതുജനങ്ങളുമായി നല്ല രീതിയിൽ ഇടപെടുന്ന ഉദ്യോഗസ്ഥരെ നിയമിക്കാൻ നിർദേശം കൊടുത്തതായും ഷേഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തിൽ പറഞ്ഞു.മികച്ച കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് രണ്ടു മാസത്തെ വേതനം ബോണസ്സായി നൽകാനും ഉത്തരവിട്ടു. മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ജനറൽ മാനേജർമാർ, മന്ത്രാലയങ്ങൾ, മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം മൂല്യനിർണയം കൃത്യതയോടെ വാർഷികാടിസ്ഥാനത്തിൽ നടത്തുമെന്നും, വിവരങ്ങൾ സുതാര്യമായി ജനങ്ങളുമായി പങ്ക് വെക്കുമെന്നും ഷേഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ സന്ദേശത്തിൽ വ്യക്തമാക്കി.
മികവുറ്റ സേവന കേന്ദ്രങ്ങൾ .
1. ഫുജൈറ ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്.
2. അജ്മാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രം.
3. അജ്മാൻ ട്രാഫിക് ആൻഡ് ലൈസൻസിങ് സെന്റർ (ആഭ്യന്തരം)
4. വാസിത് പോലീസ് സ്റ്റേഷൻ, ഷാർജ
5. റാസ് അൽ ഖൈമ സെന്റർ ഫോർ ഷെയ്ഖ് സായിദ് ഹോക്സിംഗ് പ്രോഗ്രാം.
ഏറ്റവും മോശം സേവന കേന്ദ്രങ്ങൾ.
1. ഷാർജ അൽ ഖാനിലെ എമിരേറ്റ്സ് പോസ്റ്റ് ശാഖാ.
2. ദുബൈ, അൽ മുഹ്സിന സെന്റർ ഫോർ പ്രിവന്റീവ് മെഡിസിൻ.
3. ഷാർജ സെന്റർ ഓഫ് ജെനെറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിട്ടി.
4. ബനിയാസ് സെന്റർ ഫോർ സോഷ്യൽ അഫ്ഫയെര്സ് – അബുദാബി
5. എമിറാത്തിസേഷൻ സെന്റർ, ഫുജൈറ.