ന്യൂഡല്‍ഹി: ജിഎസ്ടി രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കുന്നു. ജിഎസ്ടിയിലെ ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. 2020 മുതല്‍ പുതിയ ഇടപാടുകാര്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കും. രണ്ടു വര്‍ഷത്തിനിടെ ജിഎസ്ടി ഇടപാടുകാരെന്ന പേരില്‍ നിരവധി പേര് വ്യാജ ഇന്‍വോയ്സുകള്‍ തയാറാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ജിഎസ്ടി മന്ത്രിതല സമിതി അധ്യക്ഷനായ ബിഹാര്‍ ഉപമുഖമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാനം നടപ്പിലാക്കുന്നത്തോടോ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഇടപാടുകാരും ആധാര്‍ നല്‍കേണ്ടി വരും. നിലവില്‍ ജിഎസ്ടി രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലായിരുന്നു.