World

ട്രിപ്പോളിയിലെ വിമാനത്താവളത്തില്‍ വ്യോമാക്രമണത്തിന് പിന്നാലെ റോക്കാറ്റാക്രമണം; ഹഫ്തറിന്റെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനത്തിനടുത്തുള്ള മിറ്റിഗ വിമാനത്താവളത്തില്‍ വ്യോമാക്രണത്തിനു പിന്നാലെ റോക്കറ്റാക്രമണവും ഉണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. ലിബിയ നാഷണല്‍ ആര്‍മി ട്രിപ്പോളി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

നേരത്തെ തര്‍ഹോന നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ലിബിയ നാഷണല്‍ ആര്‍മി(എല്‍എന്‍എ)യുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു അരമണിക്കൂറിന് ശേഷമാണ് മിറ്റിഗ വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്. എല്‍എന്‍എയുടെ തര്‍ഹോനയിലെ കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്. കമാന്‍ഡര്‍മാരായ മൊഹസിന്‍ അല്‍ കാനി, അബ്ദല്‍വാഹദ് എന്നിവരാണ് മരിച്ചത്.

വിമാനത്താവളത്തിലെ ആക്രമണത്തിനു പിന്നില്‍ ഖലീഫ ഹഫ്താറിന്റെ സേനയാണെന്ന് ജിഎന്‍എ അറിയിച്ചു. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച രാവിലെയായിരുന്നു വ്യോമാക്രമണം ഉണ്ടായത്. തൊട്ടു പിന്നാലെ റോക്കാറ്റാക്രമണം നടത്തുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന സീരീസ് ആക്രമണമാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ, സെപ്റ്റംബര്‍ ഒന്നിന് സൈനീക താവളത്തിലുണ്ടായ വ്യോമാക്രമണത്തിനു ശേഷം വിമാനത്താവളം അടച്ചിടുകയായിരുന്നു. ആക്രമണത്തില്‍ മൂന്നു തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. മക്കയില്‍ നിന്ന് മടങ്ങിയ തീര്‍ത്ഥാടകര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ജൂണ്‍ 21 ന് ശേഷം 11 ആക്രമണങ്ങളാണ് മിറ്റിഗയില്‍ ഇതുവരെ ഉണ്ടായതെന്ന് ജിഎന്‍എ അറിയിച്ചു. ഏപ്രിലില്‍ നടന്ന ആക്രമണത്തില്‍ ആയിരത്തോളം പേര്‍ ട്രിപ്പോളിയില്‍ കൊല്ലപ്പെടുകയും 5752 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ കാരണം 1,20,000 പേര്‍ ട്രിപ്പോളിയില്‍ നിന്ന് പലായനം ചെയ്തതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഗദ്ദാഫിയുടെ വധത്തിനു ശേഷം ലിബിയ രണ്ട് വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധാവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലാണ് ലിബിയന്‍ നാഷണല്‍ ആര്‍മി(എല്‍.എന്‍.എ.).

ഹഫ്താറിന്റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗം ഹഫ്ത്തര്‍ നയിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ (എല്‍.എന്‍.എ.) അധീനതയിലാണ്. യു.എന്‍ പിന്തുണയുള്ള ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജി.എന്‍.എ) തലസ്ഥാനമായ ട്രിപ്പോളി മുതല്‍ പടിഞ്ഞാറന്‍ മേഖലയും ഭരിക്കുന്നു.

 

 

128 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close