കൊച്ചി: മരടിലെ ഫ്ളാറ്റ് പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ചൊവാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരികെയാണ് സര്‍ക്കാര്‍ മറ്റന്നാള്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. അതേസമയം നിയമാനുസൃതമായി വില്‍പ്പന നടത്തിയ ഫ്ളാറ്റുകളില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
താമസക്കാരെ ഒഴിപ്പിക്കുന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ഫ്ളാറ്റ് ഒഴിയില്ലെന്ന നിലപാടുമായി അനിശ്ചിതകാല സമരത്തിലാണ് ഉടമകള്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉടമകളുടെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.