അജ്മാൻ: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് തിരുജയന്തി വിപുലമായ പരിപാടികളോടെ അജ്മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വച്ച് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗവും, ചാലക്കുടി ഗീതാനന്ദ ഗായത്രി ആശ്രമം മഠാധിപതിയുമായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ മുഖ്യ കാർമ്മികത്വത്തിലും, നേതൃത്വത്തിലും നടന്നു.
ഗുരുധർമ്മ പ്രചരണ സഭ കോർഡിനേറ്റർ ശ്രീ: രതീഷ് ഇടത്തിട്ടയുടെയും ഗുരു ജയന്തി ആഘോഷ കമ്മറ്റിയുടെ കൺവീനർമാർ ആയ ശ്രീ: വി.ജെ. പ്രേം, ശ്രീ: മനോഹരൻ കണ്ണൂരിന്റേയും നേതൃത്വത്തിൽ സച്ചിദാനന്ദ സ്വാമികളെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് നൂറ് കണക്കിന് ഗുരുദേവ വിശ്വാസികൾ പങ്കെടുത്ത ഗുരുപുഷപ്പാഞ്ജലി യും തുടർന്ന് സച്ചിദാനന്ദ സ്വാമികളുടെ ദിവ്യപ്രബോധനവും നടന്നു.
ഗുരുകൃപ അവാർഡ് മുതിർന്ന മാധ്യമപ്രവർത്തകനും ,ജനം ടീവി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ്ഡുമായ പ്രശസ്തഗായകൻ രാജീവ് കോടമ്പള്ളിക്കും ,ഗുരുസേവ അവാർഡ് ആതുര ശുശ്രൂഷ രംഗത്ത് അൻപത് വർഷം പൂർത്തിയാക്കിയ ഗുരു ധർമ്മ പ്രചരണ സഭ കേന്ദ്രസമിതി അംഗം ഡോ: സുധാകരനും, ഗുരു വന്ദനം അവാർഡ് യു.എ.ഇ യിലെ മുതിർന്ന ഗുരുധർമ്മ പ്രചാരകനും, ആചാര്യനുമായ പ്രകാശ് കുമാറിനും നൽകി ആദരിച്ചു.
2 മണി മുതൽ വിവിധ കലാപരിപാടികളും, ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഗുരു ജയന്തി ആഘോഷ പരിപാടികൾക്ക്, ഗുരുധർമ്മ പ്രചരണ സഭ യു.എ.ഇ. കോർഡിനേറ്റർ രതീഷ് ഇടത്തിട്ട, ആഘോഷ കമ്മറ്റിയുടെ കൺവീനർമാരായ വി.ജെ. പ്രേം, മനോഹരൻ കണ്ണൂർ, ഗുരുധർമ്മ പ്രചരണ സഭ യു.എ.ഇ. ട്രഷറർ മണിമനക്കൊടി, സേവനം അജ്മാൻ എമിറേറ്റ്സ് കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് ബി.ആർ. ഷാജി എന്നിവർ നേതൃത്വം കൊടുത്തു.