ചാമ്പ: പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ചമ്പ ഗരോട്ട് ഗ്രാമത്തിലെ സപ്നയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അടുത്തിടെയാണ് ഹിമാചല്‍ പോലീസിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പരീക്ഷ നടന്നത്. സപ്നയുള്പ്പെടെ 38,214 പരാണ് പരീക്ഷ എഴുതിയത്. വെള്ളിയാഴ്ചയായിരുന്നു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് സപ്ന പാരജയപ്പെട്ടതായി അറിഞ്ഞത്. പിന്നീട് വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു. സപ്നയെ ആദ്യം ഷാപൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താനെയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
സ്പനയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പോ മറ്റ് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.