മുംബൈ : ഗഡ്ചിരോളി ജില്ലയില്‍ ഏറ്റുമുട്ടലിനിടെ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ പോലീസ് വധിച്ചു. ഗ്യാരപ്പട്ടി വനമേഖലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം മുതല്‍ വന മേഖലയില്‍ പോലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്നും നിരവധി നിത്യോപയോഗ സാധനങ്ങളും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഗഡ്ചിരോളിയ്ക്ക് പുറമേ സുക്മ. ബൈജാപൂര്‍, ദന്തേവാഡ എന്നീ ജില്ലകളിലും കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ഏറ്റുമുട്ടലിനിടെയാണ് ഇവരെ വധിച്ചത്. ലച്ചു മന്വാദി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും രണ്ട് ലക്ഷം രൂപയും നിരവധി ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.