ന്യൂഡല്‍ഹി: മാദ്ധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആത്മഹത്യാ വാര്‍ത്തകള്‍ എങ്ങനെ നല്‍കണമെന്ന നിര്‍ദ്ദേശങ്ങളാണ് പ്രസ്സ് കൗണ്‍സില്‍ പുറപ്പെടുവിച്ചത്.
ആത്മഹത്യാ വാര്‍ത്തകള്‍ അമിത പ്രാധാന്യത്തോടെ നല്‍കരുത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ആത്മഹത്യ മാത്രമാണെന്ന തരത്തിലും വാര്‍ത്തകള്‍ നല്‍കരുതെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു. മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 കൃത്യമായി പാലിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ആത്മഹത്യ ചെയ്ത രീതി വിശദമാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്, ആത്മഹത്യയുടെ ചിത്രങ്ങളോ ,വീഡിയോകളോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്.
മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നയാളുടെ ചിത്രം അയാളുടെ സമ്മതത്തോടെയല്ലാതെ ഒരു കാരണവശാലും നല്‍കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയത്.